എഎ റഹിം ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ്, ഹിമാഘ്നരാജ് ഭട്ടാചാര്യ ജനറല്‍ സെക്രട്ടറി
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ നടന്ന ഡിവൈഎഫ്ഐയുടെ 11ാമത് അഖിലേന്ത്യാസമ്മേളനം പ്രസിഡന്റായി എ എ റഹീമിനെയും ജനറല്‍സെക്രട്ടറിയായി ഹിമാഘ്നരാജ് ഭട്ടാചാര്യയെയും തിരഞ്ഞെടുത്തു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജിനെ ജോയിന്റ്സെക്രട്ടറിയായി തിരഞ്ഞെടുത്തു.
മീനാക്ഷി മുഖര്‍ജി, നബ്അരുണ്‍ദേബ്,ജതിന് മൊഹന്തി എന്നിവരാണ് മറ്റ് ജോയിന്റ് സെക്രട്ടറിമാര്‍. മറ്റ് ഭാരവാഹികള്‍: വി ബാസേദ്, ധ്രുബ്ജ്യോതിസാഹ,പലേഷ്ഭൗമിക്ക് (വൈസ് പ്രസിഡന്റുമാര്‍).
സഞ്ജീവ്കുമാര്‍ (ഖജാന്‍ജി). ജഗദീഷ്സിങ്ങ് ജഗ്ഗി, കുമുദ് ദേ ബര്‍മ, ജെയ്ക്ക് സി തോമസ്, വെങ്കടേഷ്, ഫര്‍സാന, ബികാസ് ത്സാ (കേന്ദ്രസെക്രട്ടറിയറ്റ് അംഗങ്ങള്‍).
കേരളത്തില്‍ നിന്നും 10 പേര് കേന്ദ്രകമ്മിറ്റി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. വി കെ സനോജ്, വി വസീഫ്, അരുണ്‍ബാബു, ഡോ. ചിന്താജെറോം, ഗ്രീഷ്മാ അജയഘോഷ്, ആര് ശ്യാമ, ഡോ. ഷിജുഖാന്, എം ഷാജര്‍, രാഹുല്‍, എം വിജിന് എന്നിവരാണ് കേരളത്തില്‍ നിന്ന് കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.