അട്ടപ്പാടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന് പോലിസ് ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം

Update: 2022-03-18 17:40 GMT

പാലക്കാട്: അട്ടപ്പാടിയില്‍ കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ വെച്ച് ഡിവൈഎഫ്‌ഐ നേതാവിന് പോലിസുദ്യോഗസ്ഥന്റെ മര്‍ദ്ദനം. അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്‌ഠേശ്വരനാണ് മര്‍ദ്ദനമേറ്റത്. അഗളി സ്‌റ്റേഷനിലെ പോലിസുദ്യോഗസ്ഥനാണ് മര്‍ദ്ദിച്ചത്. വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രിക്ക് മുമ്പില്‍ രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയിരുന്നു. ഇതില്‍ ഡിവൈഎഫ്‌ഐ നേതാവായ മനോജിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയത്. അതേസമയം ഹെല്‍മെറ്റ് കൊണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്തതെന്ന് പൊലീസ് പറയുന്നു. അതേസമയം മണികണ്‌ഠേശ്വരനെ പൊലീസ് മര്‍ദ്ദിക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. പൊലീസുകാരന്‍ കൈവീശിയടിക്കുന്നതും മണികണ്‌ഠേശ്വരന് ഒപ്പമുള്ളവര്‍ തടയാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Tags:    

Similar News