മിസോറാമില്‍ ഭൂചലനം: കെട്ടിടങ്ങള്‍ തകര്‍ന്നു
തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.10 നാണ് ഭൂകമ്പം സംഭവിച്ചത്. ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചമ്പായ് ജില്ലയിലെ സോഖവത്തറായിരുന്നു പ്രഭവകേന്ദ്രം.
ഐസ്വാള്‍: മിസോറാമില്‍ ഭൂചലനം: കെട്ടിടങ്ങള്‍ തകര്‍ന്നു. വീടുകള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടമുണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തി. മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തിങ്കളാഴ്ച്ച പുലര്‍ച്ചെ 4.10 നാണ് ഭൂകമ്പം സംഭവിച്ചത്. ഇന്ത്യ മ്യാന്‍മര്‍ അതിര്‍ത്തിയിലെ ചമ്പായ് ജില്ലയിലെ സോഖവത്തറായിരുന്നു പ്രഭവകേന്ദ്രം.
സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും തുടര്‍ ഭൂചലനം അനുഭവപ്പെട്ടു. അടുത്ത ദിവസങ്ങളിലായി മിസോറാമില്‍ മൂന്നു ഭൂചലനങ്ങളാണ് സംഭവിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ജൂണ്‍ 18 ന് 4.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ഉണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും മിസോറാം മുഖ്യമന്ത്രിയെ വിളിച്ച് സ്ഥിതിഗതികള്‍ അന്വേഷിച്ചു.
mizoram earthquake