ഓക്‌ലാഡ്: ന്യൂസിലാന്റില്‍ ഭൂകമ്പം. ആഘാതം റിക്ടര്‍ സ്‌കെയിലില്‍ 6.3 ആണെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. കഴിഞ്ഞ ആഴ്ചകളില്‍ ന്യൂസിലാന്റില്‍ പലതവണ ഭൂകമ്പവും തുടര്‍ചലനങ്ങളും അനുഭവപ്പെട്ടിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് അവസാനമായി ഭൂകമ്പമുണ്ടായത്. ഭൂകമ്പകേന്ദ്രം ഗിസ്‌ബോണില്‍ നിന്ന് 9 കിലോമീറ്റര്‍ താഴെയും 181 കിലോമീറ്റര്‍ ദൂരെമാറിയാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ റിപോര്‍ട്ടില്‍ പറയുന്നു.
ഇന്നത്തെ ഭൂകമ്പത്തില്‍ വലിയ ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല. ഇതിന്റെ ഭാഗമായി പുതുതായി സുനാമി മുന്നറിയിപ്പുകളും നല്‍കിയിട്ടില്ല.
വ്യാഴാഴ്ച ന്യൂസിലാന്റിലുണ്ടായ ഭൂകമ്പം 8.1 ആണ് രേഖപ്പെടുത്തിയിരുന്നത്. ഭൂകമ്പത്തോടൊപ്പം സുനാമി മുന്നറിയിപ്പുകൂടെയുണ്ടായിരുന്നതിനാല്‍ നോര്‍ത്ത് ഐലന്റിലെ തീപ്രദേശവാസികളെ സര്‍ക്കാര്‍ മാറ്റിപ്പാര്‍പ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസത്തെ ഭൂകമ്പത്തിന്റെ തുടര്‍പ്രകമ്പനം ആയിരം കിലോമീറ്റര്‍ അകലേക്കും അനുഭവപ്പെട്ടിരുന്നു. ഈ പ്രദേശങ്ങളിലെ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു.