ഇഡി അനുമതി നല്‍കിയില്ല: കോടിയേരി പുത്രന്‍മാര്‍ക്ക് തമ്മില്‍ കണാനായില്ല
ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കാണാനാകില്ലെന്ന നിലാപാടിലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍. വേണമെങ്കില്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ കാണാം എന്നാണ് ബിനോയിയോട് പറഞ്ഞത്.
ബെംഗളൂരു: കസ്റ്റഡിയില്‍ കസ്റ്റഡിയില്‍ കഴിയുന്ന സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ കാണാന്‍ എത്തിയ സഹോദരന്‍ ബിനോയ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുമതി നിഷേധിച്ചു. അഭിഭാഷകര്‍ക്കൊപ്പാണ് ബിനോയ് ഇ.ഡി ഓഫീസില്‍ എത്തിയത്. അരമണിക്കൂറിലേറെ കാത്തു നിന്നിട്ടും കൂടിക്കാഴ്ചയ്ക്ക് ഇ.ഡി അനുമതി നല്‍കിയില്ല. ഇതോടെ അഭിഭാഷകര്‍ ഇ.ഡി ഉദ്യോഗസ്ഥരുമായി തര്‍ക്കിച്ചു. ഇ.ഡി ഉദ്യോഗസ്ഥര്‍ പൊലീസിനെ വിളിച്ചു വരുത്തിയതിനെ തുടര്‍ന്ന് ബിനോയിക്കും സംഘത്തിനും ബിനീഷിനെ കാണാതെ മടങ്ങേണ്ടിവന്നു.
ബിനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കാണാനാകില്ലെന്ന നിലാപാടിലായിരുന്നു ഇ.ഡി ഉദ്യോഗസ്ഥര്‍. വേണമെങ്കില്‍ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമ്പോള്‍ കാണാം എന്നാണ് ബിനോയിയോട് പറഞ്ഞത്. അറസ്റ്റു ചെയ്ത വ്യാഴാഴ്ച കോടതി പരിസരത്ത് വച്ച് ബിനോയ് ബിനീഷിനെ കണ്ടിരുന്നു. വെള്ളിയാഴ്ച രാവിലെ ഇ.ഡി ഓഫീസിലെത്തി ബിനീഷിന്റെ വസ്ത്രങ്ങള്‍ ബിനോയ് കൈമാറുകയും ചെയ്തു. എന്നാല്‍ വൈകിട്ട് വീണ്ടും എത്തിയപ്പോള്‍ ഇ.ഡി അനുമതി നിഷേധിക്കുകയായിരുന്നു.