ന്യൂഡല്‍ഹി: ഇസ്‌ലാം മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി. കള്ളപ്പണം വെളുപ്പിച്ചതിനാണ് സാക്കിര്‍ നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 193.06 കോടി രൂപയുടെ കുറ്റകൃത്യങ്ങള്‍ സാക്കിര്‍ നായിക്ക് ചെയ്തിട്ടുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തി. ഇത് നാലാം തവണയാണ് എന്‍ഫോഴ്‌സ്‌മെന്റ് സാക്കിര്‍ നായിക്കിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത്. ഇതുവരെ ആകെ 50.49 കോടിയുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തത്.