രാഷ്ട്രീയ പക; ഇ.ഡിക്കെതിരെ കോണ്‍ഗ്രസ് സത്യഗ്രഹം നാളെ
കെപിസിസിയുടെ നേതൃത്വത്തില്‍ നാളെ കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സത്യഗ്രഹം നടത്തും
തിരുവനന്തപുരം: മോദി സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി എം.പിയെ വീണ്ടും ചോദ്യം ചെയ്യുന്നതില്‍ പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ നാളെ കിഴക്കേകോട്ട ഗാന്ധിപാര്‍ക്കില്‍ കോണ്‍ഗ്രസ്സിന്റെ നേതാക്കളും പ്രവര്‍ത്തകരും സത്യഗ്രഹം നടത്തും. രാവിലെ 10ന് സത്യഗ്രഹം ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്‍ എം.പി, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, എം.എല്‍.എമാര്‍, കെ.പി.സി.സി ഭാരവാഹികള്‍, നേതാക്കള്‍, മണ്ഡലംതലംവരെയുള്ള പാര്‍ട്ടി ഭാരവാഹികള്‍, പോഷകസംഘടനാ നേതാക്കള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കൗണ്‍സിലര്‍മാര്‍, സഹകരണസംഘം ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കും.