കൊവിഡ് ബാധിച്ച് മരിച്ച ഹിന്ദുക്കളുടെ അന്ത്യകര്‍മങ്ങള്‍ നടത്തി നോമ്പുകാരായ മുസ്‌ലിം യുവാക്കള്‍

വിശുദ്ധ റമദാനില്‍ നോമ്പ് അനുഷ്ഠിച്ചാണ് കൊവിഡ് ബാധിച്ച് മരിച്ച നിരവധി ഹിന്ദുക്കളുടേയും മുസ്‌ലിംകളുടെയും അന്ത്യകര്‍മങ്ങള്‍ ഇവര്‍ നടത്തിവരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Update: 2021-04-28 10:51 GMT

ലഖ്‌നൗ: കൊവിഡിന്റെ രണ്ടാം തരംഗം ഉത്തരേന്ത്യയെ ശ്വാസംമുട്ടിക്കുന്നതിനിടെ കൊവിഡ് ഭീതി മൂലം സ്വന്തക്കാര്‍ പോലും ഉപേക്ഷിച്ച നിരവധി മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ച് മാനവികതയുടെ ഉജ്ജ്വല മാതൃക തീര്‍ക്കുകയാണ് ലക്‌നോവിലെ ഒരു പറ്റം മുസ്‌ലിം ചെറുപ്പക്കാര്‍.

വിശുദ്ധ റമദാനില്‍ നോമ്പ് അനുഷ്ഠിച്ചാണ് കൊവിഡ് ബാധിച്ച് മരിച്ച നിരവധി ഹിന്ദുക്കളുടേയും മുസ്‌ലിംകളുടെയും അന്ത്യകര്‍മങ്ങള്‍ ഇവര്‍ നടത്തിവരുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

33കാരനായ ഇംദാദ് ഇമാമിന്റെ നേതൃത്വത്തില്‍ ഇതിനകം കൊവിഡ് ബാധിച്ച് മരിച്ച ഹിന്ദുക്കളായ ഏഴു പേരുടേയും മുസ്‌ലിംകളായ 30 പേരുടെയും മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചിട്ടുണ്ട്. 30നും 35നും ഇടയില്‍ പ്രായമുള്ള 22 പേരടങ്ങുന്ന ഒരു സംഘവും ഇംദാദ് ഇമാമിന് തുണയായി ഒപ്പമുണ്ട്.

പിപിഇ കിറ്റുകള്‍ ധരിക്കുന്നതുമൂലമുള്ള അസ്വസ്തകളും കൊറോണ വൈറസ് മൂലമുള്ള അപകട സാധ്യതകളും നേരിടുന്നുണ്ടെങ്കിലും അവര്‍ നിസ്വാര്‍ത്ഥ സേവനവുമായി മെഹ്ദി റാസ, കാസിം അബ്ബാസ്, ആഷിര്‍ ആഗ, അഹ്‌സാന്‍ നസീര്‍, മിഹ്‌റാസ് ഹുസൈന്‍ എന്നിവര്‍ സദാ സമയവും ഈ പുണ്യപ്രവര്‍ത്തിയില്‍ കൂട്ടായുണ്ട്.

'ചിലപ്പോള്‍, ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പിപിഇ കിറ്റുകളില്‍ വെന്റിലേഷന്‍ ഇല്ലാത്തതിനാല്‍ തങ്ങള്‍ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെടും. ഞങ്ങളില്‍ ഒരാള്‍ ഇന്ന് തളര്‍ന്നു വീണു. പക്ഷേ ജോലി തുടരേണ്ടതിനാല്‍ എഴുന്നേറ്റു, -റംസാന്‍ വേളയില്‍ ജോലി ബുദ്ധിമുട്ടാണോ എന്ന ചോദ്യത്തിന് ഇമാം വ്യക്തമാക്കി.

മിക്കവര്‍ക്കും ഒന്നുകില്‍ കുടുംബമില്ല, അല്ലെങ്കില്‍ അവരുടെ ബന്ധുക്കള്‍ പട്ടണത്തിലില്ല. ചില കേസുകളില്‍, കുടുംബാംഗങ്ങള്‍ രോഗികളായിരുന്നു, ഒരു കേസില്‍ അയല്‍ക്കാര്‍ ഒരു മൃതദേഹത്തെക്കുറിച്ച് തങ്ങളെ അറിയിച്ചിരുന്നു'- ഇമാം പറഞ്ഞു.

Tags:    

Similar News