മുസ്‌ലിം ആയതു കൊണ്ടാണോ അതോ ഹിന്ദു ആകാന്‍ ശ്രമിക്കുന്നത് കൊണ്ടാണോ എന്നറിയില്ല മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത്; വര്‍ഗീയതയെ പരിഹസിച്ച് വിനു മോഹന്‍
കൊച്ചി: സമൂഹത്തിലെ വര്‍ഗീയതക്കെതിരെ ആക്ഷേപഹാസ്യരൂപത്തില്‍ കടുത്ത വിമര്‍ശനവുമായി നടന്‍ വിനു മോഹന്‍. മതം തലയ്ക്കുപിടിച്ച മനുഷ്യര്‍ എല്ലാത്തിനെയും വേര്‍തിരിച്ച് സ്വന്തമാക്കിയെന്നും രോഗങ്ങള്‍ക്ക് മാത്രം വേര്‍തിരിവില്ലെന്നും വിനു മോഹന്‍ പരിഹസിച്ചു. തന്റെ ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനുമോഹന്റെ പരാമര്‍ശം.
ഫേയ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പന്നി പണ്ടേ ക്രിസ്ത്യന്‍ ആയിരുന്നു പശു ഹിന്ദുവായിട്ടു അധികകാലം ആയിട്ടില്ല
മൂരി മുസ്‌ലിം ആയിട്ടും...
മുസ്‌ലിം ആയതു കൊണ്ടാണോ അതോ ഹിന്ദു ആകാന്‍ ശ്രമിക്കുന്നത് കൊണ്ടാണോ എന്നറിയില്ല
മൂരി ഇറച്ചിക്ക് പല മെനുവിലും പൗരത്വം നഷ്ടമാകുന്നത്...
കുതിരയുടെ മതം ഏതാണാവോ...?
ശിവജിയുടെ കൂടെയും ടിപ്പുവിന്റെ കൂടെയും യുദ്ധം ചെയ്യ്ത കുതിരയുടെ കൂറ് ഏത് മതത്തോടായിരിക്കും?
ആന പള്ളികളിലെ നേര്‍ച്ചയ്ക്കു എഴുന്നള്ളുമെങ്കിലും ഹിന്ദുവായത് കൊണ്ടാകാം മുസ്‌ലിം പേരോ ക്രിസ്ത്യന്‍ പേരോ ഇടാത്തത്.
മനുഷ്യന് ഏറെ സന്തോഷവും സമാധാനവും ഒക്കെ നല്‍കുന്ന
സംഗീതോപകരണങ്ങളിലും ഈ വേര്‍തിരിവ് ഉണ്ട് കേട്ടോ...
ഭക്ഷണത്തിനുമുണ്ട് മതം
ഇറച്ചിയും പത്തിരിയും മുസ്‌ലിംമും, സാമ്പാറും സദ്യയും ഹിന്ദുവും
താറാവും മപ്പാസും വെള്ളയപ്പവും ക്രിസ്ത്യനുമാണ്.
മതം തലയ്ക്കുപിടിച്ച മനുഷ്യന്‍ മൃഗങ്ങളെയും, പൂവിനേയും, നിറകളെയും, പ്രകൃതിയെയും,
കലയെയും, സാഹിത്യത്തെയും, ഭക്ഷണത്തെയും വീതം വച്ചു.
എന്നാല്‍ ഒരു മതത്തിലും ചേരാതേ നിന്നും സകലരോടും ഇഷ്ട്ടം കാണിച്ചും
ക്യാന്‍സറും, ഹാര്‍ട്ടറ്റാകും, ട്യൂമറും, വര്‍ഗീയത ഇല്ല എന്നു വിശ്വസിക്കപ്പെടുന്ന ആശുപത്രികളില്‍
കൊണ്ടുപോയി കിടത്തുന്നു.
ഇവിടെ ഒരു മതങ്ങള്‍ക്കും വേര്‍തിരിവില്ല....
ഇതു ഞങ്ങളുടെ രോഗമാണ് ഇതു ഞങ്ങള്‍ക്കാണ് എന്നുള്ള ഒരു അവകാശവാദവും ആര്‍ക്കുമില്ല.