പ്ലസ്ടു കോഴക്കേസ്;മുസ്‌ലിം ലീഗ് നേതാവ് കെഎം ഷാജിയെ ഇഡി ഇന്നും ചോദ്യം ചെയ്യും
ഇന്നലെ 11 മണിക്കൂര്‍ നേരം ഇദ്ദേഹത്തെ കോഴിക്കോട് ഓഫിസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു
കോഴിക്കോട്: മുസ്‌ലിം ലീഗ് നേതാവും മുന്‍ എംഎല്‍എയുമായ കെഎം ഷാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഇന്നും ചോദ്യം ചെയ്യും. കെഎം ഷാജി ഇന്നലെ ഹാജരാക്കിയ രേഖകളിലെ വിവരങ്ങളാണ് ഇന്ന് ചോദിച്ചറിയുക. ഇന്നലെ 11 മണിക്കൂര്‍ നേരം ഇദ്ദേഹത്തെ കോഴിക്കോട് ഓഫിസില്‍ വെച്ച് ചോദ്യം ചെയ്തിരുന്നു.
നിയമസഭാംഗമായിരിക്കെ കെഎം ഷാജി അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിനായി 25 ലക്ഷം രൂപ കോഴ വാങ്ങി എന്ന പരാതികളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. പ്രാഥമിക അന്വേഷണത്തില്‍ ഇത് വ്യക്തമായെന്ന് വിജിലന്‍സ് എഫ്‌ഐആര്‍ നല്‍കിയിരുന്നു.കേസില്‍ കെഎം ഷാജിയുടെ ഭാര്യയില്‍ നിന്നും മുസ്‌ലിംലീഗ് നേതാക്കളില്‍ നിന്നും ഇഡി നേരത്തെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു.ആരോപണങ്ങള്‍ അടിസ്ഥാനരഹിതമമെന്നും പരാതി രാഷ്ട്രീയ പ്രേരിതമെന്നുമാണ് ആദ്യ ഘട്ടം മുതല്‍ കെ എം ഷാജിയുടെ നിലപാട്.