അജിത്ത് കുമാറും ശശിയും മാഫിയാ സംഘങ്ങള്‍; മുഖ്യപ്രതി മുഖ്യമന്ത്രിയെന്ന് കെ എം ഷാജി
തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എയ്ക്ക് പിന്തുണയുമായി മുസ് ലിം ലീഗ് നേതാവ് പി വി അന്‍വര്‍ എംഎല്‍എ. മുഖ്യപ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ഷാജി ആരോപണമുന്നയിച്ചു. പി ശശിയും എഡിജിപി അജിത്ത് കുമാറും മാഫിയാ സംഘങ്ങളാണെന്നും അന്‍വര്‍ തികഞ്ഞ ബോധ്യത്തോടെയാണ് കാര്യങ്ങളെ കാണുന്നതെന്നും ഷാജി പറഞ്ഞു. 29 വകുപ്പുകള്‍ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും ഈ വകുപ്പുകളുടെ ചുമതല വഹിക്കുന്നത പി ശശിയാണ്. പി ശശിക്കെതിരേ ആരോപണങ്ങളുയര്‍ന്നപ്പോഴെല്ലാം മുഖ്യമന്ത്രി ശശിയെ സംരക്ഷിക്കുകയാണെന്നും ഷാജി ചൂണ്ടിക്കാട്ടി. അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന കണ്ണില്‍ പൊടിയിടല്‍ മാത്രമാണെന്നും ഷാജി ആരോപിച്ചു. നേരത്തേ, പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ അന്‍വറും ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.