ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു
തിരുവനന്തപുരം: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്താന്‍ മന്ത്രി സഭായോഗം തീരുമാനിച്ചു. നേരത്തെ ഈ വിഭാഗത്തെ ഒബിസി പട്ടികയില്‍പ്പെടുത്തി ഉദ്യോഗനിയമനത്തില്‍ സംവരണാനുകൂല്യം അനുവദിച്ചിരുന്നു.
എസ്‌ഐയുസി ഇതര ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തെ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകള്‍ക്കുള്ള അഡ്മിഷന്‍, എന്‍ട്രന്‍സ് പരീക്ഷകള്‍ എന്നിവയ്ക്ക് എസ്ഇബിസി പട്ടികയില്‍ ഉള്‍പ്പെടുത്തും. എസ്ഇബിസി പട്ടികയുടെ ഭാഗമാക്കാനുള്ള നടപടികളുടെ ഭാഗമായി ഇതിനാവശ്യമായ ഉത്തരവുകള്‍ പുറപ്പെടുവിച്ച് അടിയന്തിരമായി നടപ്പില്‍ വരുത്താന്‍ പിന്നാക്കസമുദായ ക്ഷേമം, ഉന്നതവിദ്യാഭ്യാസം, ബന്ധപ്പെട്ട വകുപ്പുകള്‍ എന്നിവയ്ക്ക് നിര്‍ദ്ദേശം നല്‍കും. സമയബന്ധിതമായി ഇക്കാര്യം പൂര്‍ത്തിയാക്കുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.