കെഎഎസ് സംവരണത്തിനെതിരായ ഹരജി തള്ളി സുപ്രിംകോടതി

കെഎഎസിലെ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം ഏര്‍പ്പെടുത്തയതിനെതിരേ എന്‍എസ്എസ് ഉള്‍പ്പടെ നല്‍കിയ ഹരജികളാണ് കോടതി തള്ളതിയത്.

Update: 2022-09-20 13:49 GMT

ന്യൂഡല്‍ഹി: കേരള അഡ്മിനിസ്ട്രീവ് സര്‍വീസിലെ സംവരണം ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹരജികള്‍ തള്ളി സുപ്രിംകോടതി. കെഎഎസിലെ രണ്ടും മൂന്നും സ്ട്രീമുകളില്‍ സംവരണം ഏര്‍പ്പെടുത്തയതിനെതിരേ എന്‍എസ്എസ് ഉള്‍പ്പടെ നല്‍കിയ ഹരജികളാണ് കോടതി തള്ളതിയത്. കെഎഎസില്‍ അപേക്ഷിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംവരണം നല്‍കുന്നത് ഇരട്ട സംവരണമാകുമെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല. ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ഡിവിഷന്‍ ബഞ്ചാണ് ഹരജി തള്ളിയത്.


കെഎഎസിലെ പ്രവേശനം പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ ആയതിനാല്‍ പുതിയ നിയമനം ആണെന്ന് സുപ്രിംകോടതി വിലയിരുത്തി. കേരള അഡ്മിനിസ്ട്രീറ്റീവ് സര്‍വീസില്‍ അപേക്ഷിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് സംവരണം നല്‍കുന്നത് ഇരട്ട സംവരണമാണെന്നാരോപിച്ച് എന്‍എസ്എസ്, സമസ്ത നായര്‍ സമാജം തുടങ്ങിയ സംഘടനകളാണ് സുപ്രിംകോടതിയെ സമീപിച്ചത്.


മൂന്നു സ്ട്രീമുകളിലായാണ് കേരള അഡ്മിനിസ്ട്രീറ്റീവ് സര്‍വീസിലെ നിയമനം. രണ്ട് സ്ട്രീമുകള്‍ സര്‍ക്കാര്‍ ഉദ്യോസ്ഥര്‍ക്കായുള്ളതാണ്. ഈ സ്ട്രീമുകളില്‍ സംവരണം നല്‍കാന്‍ ആദ്യ ഘടത്തില്‍ സര്‍ക്കാര്‍ തയാറായിരുന്നില്ല. വലിയ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് മൂന്ന് സ്ട്രീമിലും സംവരണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയാറായത്. അതിനെതിരേയാണ് എന്‍എസ്എസ് ഉള്‍പ്പെടെയുള്ളവര്‍ സുപിംകോടതിയില്‍ ഹരജിയുമായി എത്തിയത്.




Tags:    

Similar News