അഞ്ച് കെട്ടിടങ്ങളുടെ ഉടമസ്ഥയായ ഭിക്ഷക്കാരിയെ ഈജിപ്ഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു

ഭിക്ഷാടനത്തിന് ശേഷം കാല്‍നടയായി പോകുന്നത്‌ കാണാറുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവര്‍ക്ക് അസുഖമൊന്നും ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.

Update: 2020-11-03 16:33 GMT

കെയ്‌റോ:അഞ്ച് കെട്ടിടങ്ങളുടെ ഉടമസ്ഥയും 3 ദശലക്ഷം ഈജിപ്ഷ്യന്‍ പൗണ്ട് സമ്പാദ്യവുമുള്ള 57 കാരിയായ ഭിക്ഷക്കാരിയെ ഈജിപ്ഷ്യന്‍ പോലീസ് അറസ്റ്റ് ചെയ്തു. പക്ഷാഘാതം സംഭവിച്ചതായി അഭിനയിച്ച് വീല്‍ചെയറില്‍ ഭിക്ഷാടനം നടത്തുന്ന നഫീസ എന്ന സ്ത്രീയാണ് അറസ്റ്റിലായത്. രാജ്യത്തെ പല പ്രവിശ്യകളിലും ഇവര്‍ വര്‍ഷങ്ങളായി ഇത്തരത്തില്‍ ഭിക്ഷ യാചിക്കാറുണ്ട്. ഭിക്ഷാടനത്തിന് ശേഷം കാല്‍നടയായി പോകുന്നതാണ് കാണാറുണ്ടെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഇവര്‍ക്ക് അസുഖമൊന്നും ബാധിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി.

ഗാര്‍ബിയ, കലിയൂബിയ എന്നിവിടങ്ങളിലായുള്ള അഞ്ച് റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ ഉടമസ്ഥയാണ് ഇവരെന്ന് പോലിസ് അന്വേഷണച്ചില്‍ കണ്ടെത്തി. കൂടുതല്‍ ചോദ്യം ചെയ്യലിനായി ഇവരെ പോലിസ് കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.

Tags:    

Similar News