മഹാരാഷ്ട്രയില്‍ എട്ട് പേര്‍ക്കു കൂടി ഒമിക്രോണ്‍: 7 പേരും മുംബൈ നിവാസികള്‍

Update: 2021-12-14 14:26 GMT

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്ന് എട്ട് പേര്‍ക്കുകൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. അതില്‍ ഏഴ് പേരും മുംബൈയില്‍ നിന്നുള്ളവരാണ്. ഒരാള്‍ വസായ് വിരാറിലുള്ളയാളാണ്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 28ആയി. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 57 ആണ്.

മഹാരാഷ്ട്രയിലെ 28 കേസുകളില്‍ 12 എണ്ണവും മുംബൈയിലാണ്. 10 എണ്ണം പിംപ്രി ചഞ്ച്വാഡിലുമുള്ളവരാണ്. കല്യാന്‍ ഡോംബിവലിയിലും പൂനെയിലും നാഗ്പൂരിലും ലാതൂരിലും വിരാരിലും ഓരോരുത്തര്‍ വീതവുമുണ്ട്.

രാജ്യത്ത് 9 ഒമിക്രോണ്‍ രോഗികള്‍ ആശുപത്രി വിട്ടു. 19 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. 

Tags:    

Similar News