കള്ളുകുടിച്ച് തമ്മില്‍ തല്ലി: യുപിയില്‍ എട്ടു പോലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

റിസിയ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മഹിപ് ശുക്ല ഞായറാഴ്ച രാത്രി നടത്തിയ പാര്‍ട്ടിയിലായിരുന്നു സംഭവം.

Update: 2020-09-23 09:08 GMT

ബഹ്‌റൈച്ച് (യുപി): സഹപ്രവര്‍ത്തകന്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ വെച്ച് കള്ളുകുടിച്ച് തമ്മില്‍ തല്ലിയതിന് യുപിയില്‍ എട്ടു പോലിസുകാരെ സസ്‌പെന്റ് ചെയ്തു. മദ്യം കഴിച്ചതിനും ഉത്തര്‍പ്രദേശ് പോലീസിന്റെ പ്രതിച്ഛായയ്ക്ക് കേടുവരുത്തിയതിനുമാണ് നടപടിയെന്ന് എസ്പി വിപിന്‍ മിശ്ര പറഞ്ഞു.


റിസിയ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ മഹിപ് ശുക്ല ഞായറാഴ്ച രാത്രി നടത്തിയ പാര്‍ട്ടിയിലായിരുന്നു സംഭവം. ഇതിനെ കുറിച്ച് മുതിര്‍ന്ന ഉദ്യോഗസ്ഥരെ അറിയിച്ചിട്ടില്ലായിരുന്നു. സംഭവം അന്വേഷിക്കാന്‍ എ.എസ്.പി (സിറ്റി) കുന്‍വര്‍ ഗ്യാനഞ്ജയ് സിങ്ങിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശുക്ലയെ കൂടാതെ കോണ്‍സ്റ്റബിള്‍മാരായ രാജേഷ് യാദവ്, അമിത് യാദവ്, അജയ് യാദവ്, പങ്കജ് യാദവ്, വിനോദ് യാദവ്, പവന്‍ യാദവ്, അഫ്‌സല്‍ ഖാന്‍ എന്നിവരെയാണ് സസ്‌പെന്റ് ചെയ്തത്.




Tags:    

Similar News