എട്ടുവയസ്സുകാരിക്ക് പീഡനം: പ്രതിയെ റിമാന്റ് ചെയ്തു
പിതാവും മാതാവും കാന്‍സര്‍ രോഗികളായി മരിച്ച കുട്ടി അല്‍പ്പകാലം സക്കീറിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ കാലയളവില്‍ പീഡനത്തിനിരയാക്കി എന്നാണ് പരാതി.
മലപ്പുറം: എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ കോടതി റിമാന്റ് ചെയ്തു. കക്കാടംപുറം ഊക്കത്ത് ആരീക്കന്‍ സക്കീറിനെയാണ് കോടതി റിമാന്റ് ചെയ്തത്. കുന്നുംപുറം പാലിയേറ്റീവ് ക്ലിനിക് മുന്‍ സെക്രട്ടറിയാണ്. കാന്‍സര്‍ രോഗികളായിരുന്ന പിതാവും മാതാവും മരണപ്പെട്ട ശേഷം ബാലിക അല്‍പ്പകാലം സക്കീറിന്റെ വീട്ടിലാണ് താമസിച്ചിരുന്നത്. ഈ കാലയളവില്‍ പീഡനത്തിനിരയാക്കി എന്നാണ് പരാതി.
അന്യ ജില്ലക്കാരായ പിതാവും മാതാവും കാന്‍സര്‍ രോഗികളായപ്പോള്‍ പാലിയേറ്റീവ് കെയര്‍ വളണ്ടിയര്‍മാരാണ് രണ്ടുപേരെയും ചികില്‍സിച്ചിരുന്നത്. ആദ്യം പിതാവും പിന്നീട് മാതാവും മരണപ്പെട്ട ശേഷം നാട്ടുകാര്‍ യോഗം ചേര്‍ന്ന് തീരുമാനമെടുത്തത് പ്രകാരമാണ് ക്ലിനിക്ക് സെക്രട്ടറിയായ സക്കീറിന്റെ വീട്ടില്‍ കുട്ടിയെ താമസിപ്പിച്ചിരുന്നത്. രണ്ടുവര്‍ഷമായി അര്‍ധ സഹോദരിയുടെ സംരക്ഷണത്തിലാണ് കുട്ടിയുള്ളത്. കഴിഞ്ഞ ജൂണിലാണ് പീഡന വിവരം കുട്ടി സഹോദരിയോട് പറഞ്ഞത്. കേസിലെ മറ്റൊരു പ്രതിയായ പാലിയേറ്റീവ് ക്ലിനിക്കിലെ മുന്‍ ഡ്രൈവര്‍ മുഹമ്മദ് ഒളിവിലാണുള്ളത്.