ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരെ ഫേസ്ബുക്കില്‍ ലൈംഗികാധിക്ഷേപം: പോലിസുകാരനെതിരേ കേസെടുത്തു
ഫേസ്ബുക്കിലൂടെ ശ്രീജ നെയ്യാറ്റിന്‍കര പങ്കുവയ്ക്കുന്ന രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് താഴെയാണ് ഇയാള്‍ വ്യക്തിയധിക്ഷേപവും ലൈംഗിക ചുവയുള്ള ദ്വയാര്‍ഥ പ്രയോഗങ്ങളും അശ്ലീലവും നിറഞ്ഞ കമന്റുകളുമായി വന്നത്.
കോഴിക്കോട്: ആക്ടിവിസ്റ്റ് ശ്രീജ നെയ്യാറ്റിന്‍കരയ്‌ക്കെതിരെ ഫേസ്ബുക്കില്‍ ലൈംഗികാധിക്ഷേപവും അശ്ലീല പരാമര്‍ശങ്ങളും നടത്തിയ പോലിസുകാരനെതിരെ കേസെടുത്തു. വയനാട് തിരുനെല്ലി സ്‌റ്റേഷനിലെ എഎസ്‌ഐ അനില്‍കുമാറിനെതിരെയാണ് കേസെടുത്തത്. സൈബര്‍ ആക്ട് പ്രകാരമാണ് കേസെടുത്തത്. ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി മാനന്തവാടി ഡിവൈഎസ്പി പറഞ്ഞു. ഇയാള്‍ക്കെതിരെ വകുപ്പുതല നടപടിയും ആരംഭിച്ചിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ ശ്രീജ നെയ്യാറ്റിന്‍കര പങ്കുവയ്ക്കുന്ന രാഷ്ട്രീയാഭിപ്രായങ്ങള്‍ക്ക് താഴെയാണ് ഇയാള്‍ വ്യക്തിയധിക്ഷേപവും ലൈംഗിക ചുവയുള്ള ദ്വയാര്‍ഥ പ്രയോഗങ്ങളും അശ്ലീലവും നിറഞ്ഞ കമന്റുകളുമായി വന്നത്. പലപ്പോഴും മറുപടി കൊടുത്തിട്ടും പിന്തിരിയാന്‍ കൂട്ടാക്കാതെ വന്നതോടെയാണ് പരാതി നല്‍കിയതെന്ന് ശ്രീജ വ്യക്തമാക്കിയിരുന്നു. പ്രൊഫൈല്‍ പിക്ചറുകള്‍ക്ക് താഴെ പോലും ഇയാള്‍ വന്ന് വൃത്തികെട്ട കമന്റുകള്‍ ഇടാറുണ്ടായിരുന്നെന്ന് ശ്രീജ പറഞ്ഞിരുന്നു.