തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നുള്ള മൂന്ന് രാജ്യസഭാംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുത്തു. എല്‍ഡിഎഫിലെ വി ശിവദാസന്‍, ജോണ്‍ ബ്രിട്ടാസ്, യുഡിഎഫിലെ പി വി അബ്ദുല്‍ വഹാബ് എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്ന് മൂന്നുവരെയായിരുന്നു. ഈ മൂന്നുപേരും മാത്രമാണ് പത്രിക നല്‍കിയത്. അതിനാല്‍ വരണാധികാരിയായ നിയമസഭാ സെക്രട്ടറി എസ് വി ഉണ്ണിക്കൃഷ്ണന് നായര്‍ മൂന്നുപേരെയും തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചു.140 അംഗ നിയമസഭയില്‍ നിലവില്‍ 131 എംഎല്‍എമാര്‍ക്കാണ് വോട്ടവകാശമുള്ളത്. നാലുപേര്‍ മരിച്ചു, മൂന്നുപേര്‍ രാജിവയ്ക്കുകയും ചെയ്തിരുന്നു. രണ്ടുപേര്‍ക്ക് വോട്ടവകാശമില്ല. ഈ കക്ഷിനില വച്ച് എല്‍ഡിഎഫിന് രണ്ടുപേരെയും യുഡിഎഫിന് ഒരാളെയും തിരഞ്ഞെടുക്കാം.