തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുകളിച്ചു; പോസ്റ്റല്‍ വോട്ടുകള്‍ വീണ്ടും എണ്ണണമെന്നാശ്യപ്പെട്ട് തേജസ്വി യാദവ്
പട്‌ന: ബീഹാര്‍ വിധാന്‍സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്കുവേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒത്തുകളിച്ചുവെന്ന ഗുരുതരമായ ആരോപണവുമായി ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയതില്‍ വലിയ തിരിമറി നടന്നതായും അദ്ദേഹം പറഞ്ഞു.
ജനവിധി മഹാസഖ്യത്തിന് അനുകൂലമായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പുകമ്മീഷന്റെ ഇടപെടല്‍ കാര്യങ്ങള്‍ എന്‍ഡിഎയ്ക്കനുകൂലമാക്കി മാറ്റിയെന്നും അദ്ദേഹം ആരോപിച്ചു.
ഞാന്‍ ബീഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറയുന്നു. ജനവിധി മഹാസഖ്യത്തിന് അനുകൂലമായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പുകമ്മീഷന്‍ അതിനെ എന്‍ഡിഎയ്ക്ക് അനുകൂലമാക്കി മാറ്റി. ഇത് ആദ്യമായല്ല നടക്കുന്നത്. 2015 ലും സംഭവിച്ചത് ഇതുതന്നെയാണ്. അന്നും ഞങ്ങള്‍ക്കനുകൂലമായിരുന്ന ജനവിധി. പക്ഷേ, ബിജെപിപിന്‍വാതില്‍ വഴി അധികാരത്തിലെത്തുകയായിരുന്നു- തേജസ്വ യാദവ് പറഞ്ഞു.
കൂടുതല്‍ ചെറു പാര്‍ട്ടികളെ കൂടെ നിര്‍ത്താന്‍ ശ്രമിക്കുമോയെന്നുള്ള ചോദ്യത്തിന് അനുകൂലമായി അദ്ദേഹം പ്രതികരിച്ചു.
ജനങ്ങള്‍ ഞങ്ങള്‍ക്കനുകൂലമായാണ് വിധിയെഴുതിയത്. അവരുടെ വിധിക്കനുസരിച്ച് ഞങ്ങള്‍ പ്രവര്‍ത്തിക്കും. എന്‍ഡിഎക്ക് 12,270 വോട്ടുകള്‍ മാത്രമേ കൂടുതല്‍ കിട്ടിയിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.