എല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Update: 2024-04-29 15:49 GMT
എല്‍ഡിഎഫ് പരസ്യം; സുപ്രഭാതത്തിനും ദീപികയ്ക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്
കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ പരസ്യങ്ങള്‍ പ്രസിദ്ധീകരിച്ച സുപ്രഭാതം, ദീപിക പത്രങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ബിജെപി നേതാവ് ജെ ആര്‍ പത്മകുമാര്‍ നല്‍കിയ പരാതിയിലാണ് നടപടി. പരസ്യം നല്‍കിയവരുടെ വിവരങ്ങളും മറ്റും ലഭ്യമാക്കണമെന്നാണ് ആവശ്യം. പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ ഡിജിപിക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പിന്റെ തൊട്ടുതലേന്നുള്ള ദിവസങ്ങളിലാണ് എല്‍ഡിഎഫിന്റെ പരസ്യം വന്നത്. മണിപ്പൂര്‍, സിഎഎ വിഷയങ്ങളിലുള്ള പരസ്യങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു.
Tags:    

Similar News