മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ എക്‌സിറ്റ് പോളിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരോധനം
ന്യൂഡല്‍ഹി: മാര്‍ച്ച് 27, രാവിലെ 7 മണി മുതല്‍ ഏപ്രില്‍ 29 രാത്രി 7.30 വരെ എക്‌സിറ്റ് പോള്‍ ഫലം പുറത്തുവിടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരോധനം ഏര്‍പ്പെടുത്തി. അസം, കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരോധനം.
അസമില്‍ മാര്‍ച്ച് 27, ഏപ്രില്‍ 1, ഏപ്രില്‍ 6 എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ബംഗാളില്‍ മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കും. കേരളത്തില്‍ ഏപ്രില്‍ ആറിനാണ് തിരഞ്ഞെടുപ്പ്.
മെയ് രണ്ടിന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.