പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളിലും ജിപിഎസ് ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം സ്ഥാപിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുഴുവന്‍ വാഹനങ്ങളിലും ജിപിഎസ് ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം സ്ഥാപിക്കാന്‍ തിരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം.
തിരഞ്ഞെടുപ്പ് വിതരണ കേന്ദ്രത്തില്‍ നിന്ന് പോളിങ് സ്‌റ്റേഷനിലേക്ക് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ യൂനിറ്റുകളും മറ്റ് പോളിങ് സാമഗ്രികളും കൊണ്ടു പോകുന്നത് നിരീക്ഷിക്കാനാണ് ജിപിഎസ് ലൊക്കേഷന്‍ ട്രാക്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. കൂടാത, തിരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നില്ലെന്ന് ഉറപ്പാക്കാനും ട്രാക്കിങ് സംവിധാനം പ്രയോജനപ്പെടും.
പോളിങ് സാമഗ്രികള്‍ കൊണ്ടു പോകുന്ന വാഹനങ്ങളുടെ ഡ്രൈവര്‍മാരില്‍ നിന്നും ഇവിഎമ്മുകളുടെ ചുമതലയുള്ള ജീവനക്കാരില്‍ നിന്നും എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനടി നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.അതേസമയം, സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് സെക്രട്ടറി അര്‍ണബ് ചാറ്റര്‍ജിയെ ജോയിന്റ് ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചു. പശ്ചിമ ബംഗാളില്‍ ഏഴ് ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക.