തിരഞ്ഞെടുപ്പ് കമ്മീഷന്‍ ബിജെപിയുടെ വരുതിയില്‍ : എ വിജയരാഘവന്‍

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു

Update: 2021-03-09 02:23 GMT

കോഴിക്കോട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് വിജയരാഘവന്‍ തിരഞ്ഞെടുപ്പ് കമ്മീഷന രൂക്ഷമായി വിമര്‍ശിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍, ആര്‍ബിഐ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങള്‍ ബിജെപിയുടെ വരുതിയിലായെന്ന് എ. വിജയരാഘവന്‍ കുറ്റപ്പെടുത്തി.


ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നായി ബിജെപി കൈക്കലാക്കുകയാണ്. ഇനി ജുഡീഷ്യറിയെയാണ് വരുതിയിലാക്കാനുള്ളത്. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിജയരാഘവന്‍ ആരോപിച്ചു. നിയമസഭാ തിരെഞ്ഞെടുപ്പ് അടുത്ത് മുതല്‍ കേന്ദ്ര ഏജന്‍സികള്‍ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി സ്വീകരിച്ചിരുന്നില്ല. ഇതാണ് സിപിഎം സംസ്ഥാന സെക്രട്ടറി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യാന്‍ കാരണമായത്.




Tags:    

Similar News