കൊവിഡിന്റെ രണ്ടാം വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് മദ്രാസ് ഹൈക്കോടതി
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
ചെന്നൈ: രാജ്യത്ത് കൊവിഡിന്റെ രണ്ടാം വ്യാപനത്തിന് ഉത്തരവാദി തിരഞ്ഞെടുപ്പ് കമ്മീഷനെന്ന് മദ്രാസ് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കമ്മീഷനെതിരേ അതിരൂക്ഷമായ വിമര്‍ശനമാണ് മദ്രാസ് ഹൈക്കോടതി നടത്തിയത്. ജനങ്ങളുടെ ആരോഗ്യകാര്യങ്ങള്‍ കമ്മീഷന്‍ വേണ്ട വിധത്തില്‍ പരിഹരിച്ചില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
കൊവിഡ് പ്രൊട്ടോക്കോള്‍ ചട്ടങ്ങള്‍ ലംഘിച്ച് റാലികള്‍ നടത്തിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിച്ചില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വോട്ടെണ്ണല്‍ എങ്ങനെ നടത്താമെന്നതിനെ കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമായ ബ്ലൂപ്രിന്റ് നല്‍കിയില്ലെങ്കില്‍ വോട്ടെണ്ണല്‍ നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടുമെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.