വിവാദ പരാര്‍മശം; കെ പൊന്‍മുടിക്ക് എതിരേ സ്വമേധയാ കേസെടുക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സ്ത്രീകളെക്കുറിച്ചും ഹിന്ദു ദൈവങ്ങളെക്കുറിച്ചും വിവാദ പരാര്‍മശം നടത്തിയ തമിഴ്‌നാട് മന്ത്രി കെ പൊന്‍മുടിക്ക് എതിരെ സ്വമേധയാ കേസെടുക്കാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. മന്ത്രി പൊന്‍മുടിയുടേത് വിദ്വേഷപരാമര്‍ശമാണെന്നും വിഷം പടര്‍ത്തുന്ന പരാമര്‍ശമാണെന്നും കോടതി വ്യക്തമാക്കി.
പൊന്‍മുടിക്കെതിരേ കേസെടുക്കാതിരുന്നതിനു പോലിസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു.വിദ്വേഷ പ്രസംഗ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സുപ്രിംകോടതി പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ തമിഴ്നാട് പോലിസ് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് കോടതിയുടെ കടമയാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ' പൊന്‍മുടിയുടെ പ്രസംഗത്തിനെതിരായ പരാതികളില്‍ നടപടിയെടുക്കുന്നതില്‍ തമിഴ്നാട് പോലിസിന്റെ തുടര്‍ച്ചയായ നിഷ്‌ക്രിയത്വവും മടിയും ഏറ്റവും ദുഃഖകരവും നിര്‍ഭാഗ്യകരവുമാണ്,' കോടതി നിരീക്ഷിച്ചു.
ഏപ്രില്‍ 8 ന് തന്തൈ പെരിയാര്‍ ദ്രാവിഡ കഴകം (ടിപിഡികെ) സംഘടിപ്പിച്ച യോഗത്തിലാണ് പൊന്മുടി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ശൈവ-വൈഷ്ണവ വിഭാഗങ്ങളുമായി ബന്ധപ്പെടുത്തിയായിരുന്നു മന്ത്രിയുടെ പ്രസ്താവന. സ്ത്രീകള്‍ക്കു നേരെ നടത്തിയ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. പരാമര്‍ശം വലിയ വിവാദത്തിനു വഴി വച്ചപ്പോള്‍ ഡിഎംകെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് പൊന്‍മുടിയെ നീക്കം ചെയ്തിരുന്നു.