ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര സെക്രട്ടറിമാരെ നീക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

Update: 2024-03-18 15:31 GMT

ന്യൂഡല്‍ഹി: രാജ്യത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം നല്‍കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ബിഹാര്‍, ഉത്തരാഖണ്ഡ്, എന്നിവയ്ക്ക് പുറമെ ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ മാറ്റാനാണ് നിര്‍ദേശം. പശ്ചിമബംഗാളിലെ ഡിജിപിയെ നീക്കാനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. ഹിമാചല്‍പ്രദേശിലെയും മിസോറാമിലെയും ജനറല്‍ അഡ്മിനിസ്‌ട്രേറ്റീവ് വകുപ്പ് സെക്രട്ടറിമാരെയും നീക്കി. മിസോറാം, ഹിമാചല്‍പ്രദേശ് സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ ഓഫീസിന്റെ ചുമതലയുള്ള സെക്രട്ടറിമാരെയാണ് മാറ്റിയത്. മഹാരാഷ്ട്ര ബിഎംസിയിലെ മുന്‍സിപ്പല്‍ കമ്മീഷണര്‍ ഇഖ്ബാല്‍ സിങ് ചാഹലിനെയും അഡീഷണല്‍ കമ്മീഷര്‍മാരെയും ഡെപ്യൂട്ടി കമ്മീഷണര്‍മാരെയും നീക്കി.

Tags:    

Similar News