വോട്ടിങ് യന്ത്രത്തില്‍ തിരിമറി: ആരോപണം തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ (ഇവിഎം) ക്രമക്കേട് നടത്താന്‍ സാധിക്കില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും കമ്മീഷന്‍ പ്രതികരിച്ചു. മനപ്പൂര്‍വ്വമുള്ള കുപ്രചാരണമാണ് ഇപ്പോള്‍ ഉണ്ടായത്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി പരിഗണനയിലാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Update: 2019-01-21 15:25 GMT

ന്യൂഡല്‍ഹി: വോട്ടിങ് യന്ത്രത്തില്‍ തിരിമറി നടന്നിട്ടുണ്ടെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തല്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ (ഇവിഎം) ക്രമക്കേട് നടത്താന്‍ സാധിക്കില്ലെന്ന മുന്‍ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും കമ്മീഷന്‍ പ്രതികരിച്ചു. മനപ്പൂര്‍വ്വമുള്ള കുപ്രചാരണമാണ് ഇപ്പോള്‍ ഉണ്ടായത്. ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമനടപടി പരിഗണനയിലാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഇന്ത്യയിലെ വോട്ടിങ് മെഷീനുകളില്‍ കൃത്രിമം സാധ്യമാണെന്നും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലടക്കം നിരവധി തിരഞ്ഞെടുപ്പുകളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും യുഎസ് ഹാക്കര്‍ വെളിപ്പെടുത്തിയിരുന്നു.

ലണ്ടനില്‍ ഇന്ത്യന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ എങ്ങനെ തിരിമറി നടത്താം എന്ന കാര്യം വിശദീകരിച്ച് യുഎസ് ഹാക്കര്‍ സയിദ് ഷുജയുടെ വെളിപ്പെടുത്തല്‍ നടത്തിയത്.

Tags:    

Similar News