പുറത്ത് വന്നത് ഓഫിസ് ഫോര്‍മാറ്റ്; രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കൈമാറിയ പകര്‍പ്പ് വേറെയെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ ജീവനക്കാര്‍
തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസ് ജീവനക്കാരില്‍ നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുത്തു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഓഫിസില്‍ നിന്ന് വിവരങ്ങള്‍ മോഷ്ടിച്ചെന്ന നിലപാട് ആവര്‍ത്തിച്ച് കമ്മിഷന്‍ ജീവനക്കാര്‍.
രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കുന്ന പകര്‍പ്പുകള്‍ വേറെയാണ്. പുറത്തുവന്നത് ഓഫിസ് ഫോര്‍മാറ്റാണ്. ഇവ തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും ജീവനക്കാര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.
ഈ പശ്ചാത്തലത്തില്‍ കേസെടുത്തു വിശദ അന്വേഷണം നടത്താന്‍ തീരുമനിച്ചിരിക്കുകയാണ് പോലിസ്. നേരത്തെ ടിക്കാറാം മീണ ഉള്‍പ്പെടെയുള്ളവരുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയിരുന്നു. ഓഫിസിലെ ലാപ് ടോപ് ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്ത് വിദഗ്ധ പരിശോധന നടത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു.
കമ്മിഷന്‍ ഓഫിസ് ലാപ് ടോപ്പുകളില്‍ നിന്ന് വോട്ടര്‍മാരുടെ വിവരങ്ങള്‍ മോഷ്ടിച്ചു എന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.