കേൾവി പരിമിതിയുള്ളവർക്ക് തിരഞ്ഞെടുപ്പ് വിവരങ്ങൾ ആംഗ്യഭാഷയിൽ

Update: 2021-03-13 12:17 GMT

തൃശ്ശൂര്‍: കേള്‍വി പരിമിതിയുള്ളവര്‍ക്ക് വേണ്ടി തിരഞ്ഞെടുപ്പ് വിവരങ്ങളും നിര്‍ദേശങ്ങളും ആംഗ്യ ഭാഷ ബുള്ളറ്റിനിലൂടെ നല്‍കി ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കലക്ട്രേറ്റിലെ എം സി എം സി മീഡിയ സെന്ററില്‍ വെച്ച് ആംഗ്യ ഭാഷയില്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. ജാതി മത കക്ഷി രാഷ്ട്രീയ ഭേദമന്യേ 18 വയസ്സ് തികയുന്ന എല്ലാവര്‍ക്കും ഒരുപോലെ പങ്കെടുക്കാവുന്ന ജനാധിപത്യ പ്രക്രിയയാണ് തിരഞ്ഞെടുപ്പെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു.വോട്ട് ചെയ്യുകയെന്നത് അവകാശം മാത്രമല്ല പൗരധര്‍മ്മം കൂടിയാണെന്നും കലക്ടര്‍ ഓര്‍മിപ്പിച്ചു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് എല്ലാവരും വോട്ടു ചെയ്യണമെന്നും അതിനായി പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൊവിഡ് രോഗികള്‍ക്കും വോട്ട് ചെയ്യുന്നതിനായുള്ള പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News