തിരഞ്ഞെടുപ്പ്: പത്രികാസമര്‍പ്പണം ഇന്നവസാനിക്കും

Update: 2021-03-19 03:15 GMT

തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിനും ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനുമുള്ള പത്രികാ സമര്‍പ്പണം ഇന്നത്തോടെ അവസാനിക്കും. ഇന്ന് മൂന്നു മണിവരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം.

ശനിയാഴ്ചയാണ് നാമനിര്‍ദേശപത്രികയുടെ സൂക്ഷമപരിശോധന. മാര്‍ച്ച് 22 വരെ പത്രിക പിന്‍വലിക്കാനുള്ള സമയമാണ്.

ഏപ്രില്‍ 6നാണ് കേരള നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 2ന് വോട്ടെണ്ണും. അന്നുതന്നെ ഫലമറിയാം.

Tags:    

Similar News