തൃശൂർ: ജില്ലയിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ആകെ പോളിംഗ് ബൂത്തുകൾ 3,331. ആകെ വാർഡുകൾ 1798. വോട്ടർമാർ കൂടിയതിനാൽ ജില്ലയിൽ പുതുതായി 26 പുതിയ പോളിംഗ് ബൂത്തുകൾ രൂപീകരിച്ചിട്ടുണ്ട്.
86 ഗ്രാമപഞ്ചായത്തുകളിലായി 1469 വാർഡുകൾക്ക് 2824 ബൂത്തുകളുണ്ട്. തൃശൂർ കോർപറേഷനിൽ 55 വാർഡുകൾക്ക് 211 ബൂത്തുകൾ. നഗരസഭ, വാർഡ്, പോളിംഗ് ബൂത്ത് എന്ന ക്രമത്തിൽ: ചാലക്കുടി 36- 37, ഇരിങ്ങാലക്കുട 41-43, കൊടുങ്ങല്ലൂർ 44-46, ചാവക്കാട് 32-32, ഗുരുവായൂർ 43-58, കുന്നംകുളം 37-38, വടക്കാഞ്ചേരി 41-42.
ഏറ്റവും കൂടുതൽ പുതിയ ബൂത്തുകൾ ഗുരുവായൂർ നഗരസഭയിലാണ് 15. തൃശൂർ കോർറേഷനിൽ അഞ്ച് പുതിയ ബൂത്തുകളും ഇരിങ്ങാലക്കുട നഗരസഭയിൽ രണ്ട് പുതിയ ബൂത്തുകളും ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി നഗരസഭകളിലും എടവിലങ്ങ് ഗ്രാമപഞ്ചായത്തിലും ഓരോ പുതിയ ബൂത്തുകളും രൂപീകരിച്ചിട്ടുണ്ട്.
ജില്ലയിൽ കുഷ്ഠ രോഗികൾക്കായി രണ്ട് സ്‌പെഷൽ പോളിംഗ് ബൂത്തുകളുണ്ട്. കൊരട്ടി ഗ്രാമപഞ്ചായത്തിലെ കൂംബ്‌സ് ഹാൾ ,ഗാന്ധിഗ്രാമം സർക്കാർ ത്വഗ്‌രോഗാശുപത്രി, തിരുമുടിക്കുന്ന്-388 വോട്ടർമാർ. നടത്തറ ഗ്രാമപഞ്ചായത്തിലെ ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് എ ബ്ലോക്ക്-57 വോട്ടർമാർ.