കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇനി ഇലക്ട്രിക് കാര്‍ യാത്ര

Update: 2020-08-24 11:11 GMT

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന യാത്രക്കാര്‍ക്ക് ഇനി ഇലക്ട്രിക് കാറില്‍ സുഖയാത്രയും. വിമാനത്താവളത്തിലെ പ്രീ-പെയ്ഡ് ടാക്‌സി സര്‍വീസ് ഏറ്റെടുത്ത കാലിക്കറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനിയാണ് യാത്രക്കാര്‍ക്കായി ഇലക്ട്രിക് കാര്‍ സംവിധാനം എര്‍പ്പെടുത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ മൂന്ന് ഇലക്ട്രിക് കാറുകളാണ് സര്‍വീസ് തുടങ്ങുക. ആവശ്യകതയനുസരിച്ച് എണ്ണം വര്‍ധിപ്പിക്കും. ഒരു ചാര്‍ജിങ്ങില്‍ 180 കിലോമീറ്ററാണ് സര്‍വീസ് നടത്താന്‍ സാധിക്കുക. നിലവില്‍ ചാര്‍ജിങ് സ്റ്റേഷന്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ മാത്രമാണുള്ളത്. മട്ടന്നൂര്‍, കൂത്തുപറമ്പ്, തലശ്ശേരി, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കൂടി ചാര്‍ജിങ് സ്റ്റേഷന്‍ വരുന്നതോടെ ക്രമാതീതമായി കാറുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് കാലിക്കറ്റ് ടൂര്‍സ് ആന്റ് ട്രാവല്‍സ് കമ്പനി എം ഡി ഷൈജു നമ്പറോന്‍ അറിയിച്ചു.

    എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നാളെ വൈകീട്ട് 3.30നു നടക്കുന്ന ഇലക്ട്രിക് കാറുകളുടെ ഉദ്ഘാടനം കിയാല്‍ എംഡി വി തുളസീദാസ് നിര്‍വഹിക്കും. സബ് കലക്ടര്‍ ആസിഫ് കെ യൂസഫ് മുഖ്യാതിഥിയാവും. കണ്ണൂര്‍ ആര്‍ടിഒ ഇ എസ് ഉണ്ണിക്കൃഷ്ണന്‍, മട്ടന്നൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അനിതാ വേണു, കീഴല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, എയര്‍പോര്‍ട്ട് പോലിസ് ഇന്‍സ്പെക്ടര്‍ ടി വി പ്രതീഷ്, കണ്ണൂര്‍ വിമാനത്താവളം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ടി പി ജോസ്, സി ടി ആന്റ് ടി കമ്പനി എംഡി ഷൈജു നമ്പറോന്‍ സംബന്ധിക്കും.

Electric car service at Kannur airport

Tags:    

Similar News