ഷോക്കേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമം; തിരുവനന്തപുരത്ത് അമ്മയ്ക്കും മുത്തശ്ശിയ്ക്കും ദാരുണാന്ത്യം

Update: 2021-08-13 09:16 GMT

തിരുവനന്തപുരം: ഷോക്കേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ തിരുവനന്തപുരത്ത് അമ്മയ്ക്കും മുത്തശ്ശിയ്ക്കും ദാരുണാന്ത്യം. ഹെന്ന മോഹന്‍(60), മകള്‍ നീതു മോഹന്‍(27) എന്നിവരാണ് മരിച്ചത്.

വീടിന് പുറത്ത് കളിച്ച്‌കൊണ്ടിരുന്ന നീതുവിന്റെ രണ്ട് വയസ്സുകാരി മകള്‍ക്ക് എര്‍ത്ത് കമ്പിയില്‍ നിന്ന് ഷോക്കേറ്റു. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഹെന്നക്കും മകള്‍ നീതുവിനും ഷോക്കേറ്റുല്‍ക്കുകയായിരുന്നു. എന്നാല്‍, കൊച്ചുമകള്‍ രണ്ടുവയസ്സുകാരി ചെറിയ പരിക്കോടെ രക്ഷപെട്ടു. 

സമീപത്തെ ഓട്ടോ റിക്ഷ ഡ്രൈവര്‍, ഇവരുടെ ശരീരത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് ഷോക്കേറ്റെന്ന് മനസ്സിലാക്കി. മുള ഉപയോഗിച്ച് എല്‍ത്ത് ലൈന്‍ വിച്ഛേദിച്ച ശേഷം ഇവരെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴേക്കും ഹെന്നയും നീതും മരണപ്പെട്ടിരുന്നു.



Tags:    

Similar News