കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ ബന്ധുക്കളായ രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

കരുന്നാഗപ്പള്ളി കോഴിക്കോട് എസ്ബിഎം പാറക്കല്‍ പുത്തന്‍ വീട്ടില്‍ അന്‍സില്‍(26), പുന്നക്കാല കിഴക്കത്ത് പുത്തന്‍വീട്ടില്‍ അല്‍ത്താഫ്(23) എന്നിവരാണ് മരിച്ചത്

Update: 2021-11-08 07:52 GMT

കൊല്ലം: തെന്മല ഡാമിന് സമീപം കുളിക്കാനിറങ്ങിയ ബന്ധുക്കളായ യുവാക്കള്‍ മുങ്ങി മരിച്ചു. കൊല്ലം കരുന്നാഗപ്പള്ളി കോഴിക്കോട് എസ്ബിഎം പാറക്കല്‍ പുത്തന്‍ വീട്ടില്‍ അന്‍സില്‍(26), കരുന്നാഗപ്പള്ളി പുന്നക്കാല കിഴക്കത്ത് പുത്തന്‍വീട്ടില്‍ അല്‍ത്താഫ്(23) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് തെന്മല പരപ്പാര്‍ അണക്കെട്ടിന് തൊട്ടുതാഴെയുള്ള കുളക്കടവിലായിരുന്നു അപകടം.

അല്‍ത്താഫിന്റെ സഹോദരി ഭര്‍ത്താവാണ് അന്‍സില്‍. അന്‍സിലിന്റെ വിവാഹം രണ്ടാഴ്ച മുന്‍പായിരുന്നു.

കുളക്കടവില്‍ നിന്ന് കല്ലടയാറ്റിലേക്ക് ഇറങ്ങിയ ഉടനെ രണ്ടുപേരും ഒഴുക്കില്‍പെടുകയായിരുന്നു. ആറിനടുത്തുള്ളവരാണ് ഇരുവരെയും കരയ്‌ക്കെത്തിച്ചത്.

Tags:    

Similar News