ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു; ദേശീയപാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം

Update: 2022-07-08 19:14 GMT

വയനാട്: ഗൂഡല്ലൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാപ്പി തൊഴിലാളിയായ മധ്യവയസ്‌കന്‍ മരിച്ചു. ഗൂഡല്ലൂര്‍ ഓവേലി സെല്‍വപുരം സ്വദേശി നാഥന്‍ (47) ആണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു കാട്ടാനയുടെ ആക്രമണം. ഗൂഡല്ലൂരിലെ കാമരാജ് മേഖലയിലെ കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്.

കഴിഞ്ഞ രണ്ട് മാസത്തിനിടെ മൂന്നാമത്തെ ആളാണ് പ്രദേശത്ത് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ജനവാസ മേഖലയിലെ വന്യമൃഗ ശല്യം അടിയന്തിരമായി പരിഹരിക്കണണമെന്നാവശ്യപ്പെട്ട് മൃതദേഹവുമായി നാട്ടുകാര്‍ കോഴിക്കോട്-ഊട്ടി ദേശീയ പാത ഉപരോധിച്ചു. കലക്ടര്‍ സ്ഥലത്തെത്തി നടത്തിയ ചര്‍ച്ചക്കൊടുവില്‍ നാട്ടുകാര്‍ ഉപരോധം അവസാനിപ്പിച്ചു.

Tags:    

Similar News