ഉല്‍സവത്തിനിടെ ആനയിടഞ്ഞ് വാഹനങ്ങള്‍ തകര്‍ത്തു

Update: 2022-03-11 19:04 GMT
ഉല്‍സവത്തിനിടെ ആനയിടഞ്ഞ് വാഹനങ്ങള്‍ തകര്‍ത്തു

തൃശൂര്‍: തളിക്കുളങ്ങര ക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ആന ഇടഞ്ഞു മംഗലാംകുന്ന് കേശവന്‍ എന്ന ആനയാണ് ഇടഞ്ഞത്. കൂട്ടി എഴുന്നുള്ളിപ്പ് അവസാനിക്കാറായ സമയത്ത് സമീപത്ത് നിന്നിരുന്ന മറ്റൊരാന പപ്പാനെ കുത്താന്‍ ശ്രമിച്ചത് കണ്ട് വിരണ്ട് ഓടുകയായിരുന്നു. അധിക ദൂരം പോകുന്നതിന് മുന്‍പായി എലിഫെന്റ് സക്വാഡ് പ്രവര്‍ത്തകര്‍ എത്തി ആനയെ തളച്ചു. വാടാനപ്പള്ളി സ്വദേശി മുന്‍ ഷാറിന്റെ കാര്‍, ഐസ്‌ക്രീം വണ്ടി, പന്തല്‍ എന്നിവ നശിപ്പിച്ചു.

Tags:    

Similar News