മുസാഫര്‍പൂരില്‍ മാര്‍ച്ച് മാസം മുതല്‍ മസ്തിഷ്‌കവീക്കം ബാധിച്ച് മരിച്ചത് 11 കുട്ടികള്‍

Update: 2020-10-15 05:40 GMT

മുസാഫര്‍പൂര്‍: ബീഹാറിലെ മുസാഫര്‍പൂരില്‍ മസ്തിഷ്‌കവീക്കം ബാധിച്ച് 11 കുട്ടികള്‍ മരിച്ചു. മാര്‍ച്ച് മാസം 27ാം തിയ്യതി മുതലുള്ള കണക്കാണ് ഇത്. ഈ കാലയളവില്‍ 77 പേരെ ഇതേ രോഗം ബാധിച്ച് മുസാഫര്‍പൂര്‍ ശ്രീ കൃഷ്ണ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഈ ജില്ലയില്‍ 140 കുട്ടികളാണ് മസ്തിഷ്‌കവീക്കം ബാധിച്ച് മരിച്ചത്.

കടുത്ത പനിയും ഛര്‍ദ്ദിയുമാണ് പ്രധാന രോഗലക്ഷണം. രോഗബാധ തീവ്രമായാല്‍ തലച്ചോറിനെയും ഹൃദയത്തെയും വൃക്കയെയും ബാധിക്കും.

കുട്ടികളെ ബാധിക്കന്ന മാരകമായ ഒരു പകര്‍ച്ചവ്യാധിയാണ് ഇത്.

Tags:    

Similar News