മസ്തിഷ്‌കജ്വരം: ചികില്‍സ പിഴവ് വരുത്തിയ ഡോക്ടര്‍ക്ക് സസ്‌പെന്റ്ഷന്‍

ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടറായ ഭീംസെന്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

Update: 2019-06-23 08:22 GMT

പട്‌ന: ബിഹാറില്‍ മസ്തിഷ്‌കജ്വരം ബാധിച്ച കുട്ടികള്‍ക്ക് ശരിയായ രീതിയിലുള്ള ചികില്‍സ ലഭ്യമാക്കാത്തതില്‍ ഡോക്ടറെ സസ്‌പെന്റ് ചെയ്തു. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജിലെ സീനിയര്‍ ഡോക്ടറായ ഭീംസെന്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മതിയായ രിതിയില്‍ ചികില്‍സിക്കാതെ ജോലിയില്‍ വീഴ്ച വരുത്തിയ സഹചര്യത്തിലാണ് ഈ നടപടി.

മരണസംഖ്യ ഉയരുന്നതോടെ പട്‌നയിലെ മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള വിദഗ്ദ ഡോക്ടര്‍മാര്‍ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജില്‍ എത്തി. അതേസമയം, മുസഫര്‍പൂരില്‍ മാത്രം മസ്തിഷ്‌കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം 129 ആയി. ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ 109 കുട്ടികളും,മുസാഫര്‍പൂരിലെ കെജ്രിവാള്‍ ആശുപത്രിയില്‍ ഇരുപതോളം കുട്ടികളും മരണപ്പെട്ടിട്ടുണ്ട്.


Tags:    

Similar News