രാജ്യത്ത് മനുസ്മൃതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നുവെന്ന് ഇ.എം അബ്ദുറഹ്മാന്‍

Update: 2021-03-26 18:45 GMT

നാദാപുരം: ഭരണഘടന മാറാതെത്തന്നെ മനുസ്മൃതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് രാജ്യത്ത് കണ്ടുകൊണ്ടിരിക്കുന്നതെന്ന് എസ്ഡിപിഐ ദേശീയ സമിതി അംഗം ഇ എം അബ്ദുറഹ്മാന്‍. ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍ എന്ന മുദ്രാവാക്യമുയര്‍ത്തി നാദാപുരം നിയസഭാ മണ്ഡലത്തില്‍ മല്‍സരിക്കുന്ന എസ്ഡിപിഐ സ്ഥാനാര്‍ത്ഥി കെ കെ. നാസര്‍ മാസ്റ്ററുടെ ബൂത്ത്തല ലീഡേര്‍സ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഘര്‍ഷത്തിന്റെയൊ രാഷ്ട്രീയ പ്രാധാന്യമായ വിഷയമോ അല്ലാത്ത ശബരിമല വിഷയത്തെ ജാതിമത രാഷ്ടീയ ധ്രുവീകരണത്തിന് വേണ്ടി ബിജെപി ഉപയോഗിച്ചപ്പോള്‍ അത് മറ്റു പാര്‍ട്ടിക്കാര്‍ ഏറ്റെടുത്ത് ബിജെപിയുടെ വര്‍ഗീയ അജണ്ടയ്ക്ക് വളംവച്ച് കൊടുക്കുന്ന കാഴ്ചയാണ് നാം കേരളത്തില്‍ കണ്ടതും കാണ്ടുകൊണ്ടിരിക്കുന്നതും. കഴിഞ്ഞ അഞ്ച് വര്‍ഷം കേരളത്തിന് ഒരു മുഖ്യമന്ത്രി ഉണ്ടായിരുന്നു പക്ഷേ ഒരു ആഭ്യന്തര മന്ത്രി ഉണ്ടായിരുന്നില്ല. ഇവിടത്തെ പോലിസിനെ നിയന്ത്രിച്ചത് ബിജെപിയുടെ താല്‍പര്യങ്ങളാണെന്നും ഇ.എം അബ്ദുറഹ്മാന്‍ പറഞ്ഞു.

മണ്ഡലം പ്രസിഡന്റ് ബഷീര്‍ ചീക്കോന്ന് അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എന്‍ കെ റഷീദ് ഉമരി ബൂത്ത് തല ലീഡേര്‍സിനുള്ള വിഷയാവതരണം നടത്തി. പോപുലര്‍ ഫ്രണ്ട് നാദാപുരം ഡിവിഷന്‍ പ്രസിഡന്റ് ജെ.പി അബൂബക്കര്‍ മാസ്റ്റര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്ഥാനാര്‍ത്ഥി കെ.കെ നാസര്‍ മാസ്റ്റര്‍, മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ റഹീം മാസ്റ്റര്‍, കെ.എം ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News