പ്രമുഖ പണ്ഡിതനും വഹ്ദത്തെ ഇസ് ലാമി സ്ഥാപകനുമായ മൗലാന അത്താഉ റഹ്‌മാന്‍ വജ്ദി അന്തരിച്ചു

Update: 2024-06-29 12:31 GMT

ലക്‌നോ: പ്രമുഖ പണ്ഡിതനും വഹ്ദത്തെ ഇസ് ലാമിയുടെ സ്ഥാപകനുമായ മൗലാന അത്താഉ റഹ്‌മാന്‍ വജ്ദി അന്തരിച്ചു. യുപിയിലെ സഹാറന്‍പൂര്‍ സ്വദേശിയായ വജ്ദി ഏറെ ആദരിക്കപ്പെടുന്ന പണ്ഡിതനും ഇസ്‌ലാമിക ചിന്തകനുമാണ്. വഹ്ദത്തെ ഇസ് ലാമിയുടെ സ്ഥാപക അമീര്‍ ആയിരുന്നു.

മുസ് ലിംകളുടെ ഇന്ത്യയിലെ ചരിത്രത്തെയും പാരമ്പര്യത്തെയും വെല്ലുവിളിച്ചു സംഘപരിവാര്‍ ബാബരി മസ്ജിദ് തകര്‍ത്ത കാലത്താണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. വഖഫ് ഭൂമിയുടെ കൈയേറ്റവും പള്ളിയുടെ തകര്‍ച്ചയും മുന്‍ നിര്‍ത്തി തഹ് രീകെ തഹഫുസെ ശആയിറേ ഇസ് ലാം രൂപീകരിച്ചു.

മുസ് ലിം യുവാക്കളെ ഭരണകൂടം വ്യാപകമായി വേട്ടയാടിയ 2001ന് ശേഷം ഇന്ത്യയിലുടനീളം രൂപപ്പെട്ട പ്രത്യേക സാഹചര്യം നേരിടാന്‍ അദ്ദേഹം ധീരമായി രംഗത്തുണ്ടായിരുന്നു. മുസ് ലിം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം കൂടി ഉള്‍പ്പെട്ട ഓള്‍ ഇന്ത്യ മുസ് ലിം എജ്യുക്കേഷനല്‍ അസോസിയേഷന്‍ അഖിലേന്ത്യ മുസ്‌ലിം വിദ്യാഭ്യാസ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചിരുന്നു. ഗുജറാത്തിലെ സൂറത്ത് നഗരത്തില്‍ സംഘടിപ്പിച്ച കണ്‍വന്‍ഷന്‍ ഗുജറാത്ത് പോലിസ് തടയുകയും പ്രതിനിധികളായെത്തിയ 150 ഓളം പേരെ അറസ്റ്റ് ചെയ്തു ജയിലിലടക്കുകയും ചെയ്തു. വയോധികനായ മൗലാന വജ്ദി ഉള്‍പ്പെടെ ആദരണീയ പണ്ഡിതരും, ബുദ്ധിജീവികളും, വിദ്യാഭ്യാസ വിചക്ഷണരും ഒന്നര വര്‍ഷത്തോളം ജയിലിലടക്കപ്പെട്ടു. കേസില്‍ പിന്നീട് എല്ലാവരും കുറ്റവിമുക്തരാക്കപ്പെടുകയായിരുന്നു.




Tags:    

Similar News