'എംപുരാന്‍' കണ്ട ആര്‍എസ്എസുകാരായ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്ന്

Update: 2025-03-28 12:51 GMT
എംപുരാന്‍ കണ്ട ആര്‍എസ്എസുകാരായ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് വീഴ്ച്ച പറ്റിയെന്ന്

തിരുവനന്തപുരം: എംപുരാന്‍ സിനിമയുടെ സെന്‍സറിങ്ങില്‍ സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് അംഗങ്ങള്‍ക്ക് വീഴ്ച പറ്റിയതായി ബിജെപി  കോര്‍ കമ്മിറ്റി യോഗത്തില്‍ വിമര്‍ശനം. സിനിമയിലെ ചില പരാമര്‍ശങ്ങള്‍ മാറ്റാന്‍ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ശ്രദ്ധിക്കണമായിരുന്നു എന്നാണ് വിമര്‍ശനം. എന്നാല്‍, ആര്‍എസ്എസ് നോമിനേറ്റ് ചെയ്തവര്‍ ബോര്‍ഡിലില്ലെന്ന് മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ വിശദീകരിച്ചു. ആര്‍എസ്എസ് അംഗങ്ങള്‍ ബോര്‍ഡിലുണ്ടെങ്കില്‍ നടപടി വേണമെന്ന ആവശ്യം ചിലര്‍ യോഗത്തില്‍ ഉയര്‍ത്തി. സിനിമ സിനിമയുടെ വഴിയ്ക്ക് പോവുമെന്നും ഒരു സിനിമയും ബിജെപിക്ക് പ്രശ്‌നമല്ലെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധീറും സെക്രട്ടറി എസ് സുരേഷും പറഞ്ഞു.

Similar News