ജമ്മുവിലെ കഠ്‌വയില്‍ ഏറ്റുമുട്ടല്‍; നാല് പോലിസുകാര്‍ കൊല്ലപ്പെട്ടു; ഏഴുപേര്‍ക്ക് പരിക്ക്

Update: 2025-03-28 01:41 GMT
ജമ്മുവിലെ കഠ്‌വയില്‍ ഏറ്റുമുട്ടല്‍; നാല് പോലിസുകാര്‍ കൊല്ലപ്പെട്ടു; ഏഴുപേര്‍ക്ക് പരിക്ക്

ജമ്മു: ജമ്മുവിലെ കഠ്‌വ ജില്ലയിലെ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ നാല് പോലിസുകാരും രണ്ടു സായുധരും കൊല്ലപ്പെട്ടു. ഡിഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ അടക്കം ഏഴ് സുരക്ഷാ സൈനികര്‍ക്ക് പരിക്കേറ്റു. കശ്മീര്‍ അതിര്‍ത്തിക്ക് അപ്പുറത്ത് നിന്ന് എത്തിയ അഞ്ച് പേര്‍ പ്രദേശത്തുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പോലിസിലെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ (എസ്ഒജി) നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് ദിവസമായി പ്രദേശത്ത് പരിശോധന നടന്നുവരുകയായിരുന്നു. സൈന്യം, എന്‍എസ്ജി, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നിവരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയിരുന്നത്. അതിനിടെയാണ് വെടിവയ്പ്പുണ്ടായത്. ഇനിയും മൂന്നു സായുധരെ കൂടി പിടിക്കാനുണ്ടെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു.

Similar News