നോര്‍വിച്ച് താരത്തിനടക്കം പ്രീമിയര്‍ ലീഗില്‍ പുതിയ രണ്ട് കൊറോണാ കേസ്

Update: 2020-06-14 13:47 GMT

ലണ്ടന്‍: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ പുതിയ രണ്ട് കൊറോണാ കേസ്. നോര്‍വിച്ച് താരത്തിനും മറ്റൊരു ക്ലബ്ബിലെ താരത്തിനുമാണ് കൊറോണാ ബാധിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടത്തിയ പരിശോധനയിലാണ് താരങ്ങളുടെ രോഗ വിവരം സ്ഥിരീകരിച്ചത്.

17ന് പ്രീമിയര്‍ ലീഗ് തുടങ്ങാനിരിക്കെയാണ് പുതിയ കേസുകള്‍ പുറത്ത് വന്നത്. ലീഗ് മല്‍സരങ്ങള്‍ക്ക് മുമ്പായി താരങ്ങളും ഒഫീഷ്യലുകളുമടക്കം 1200 പേര്‍ക്കാണ് ടെസ്റ്റ് നടത്തിയത്. 11ന് മുമ്പ് നോര്‍വിച്ച് സിറ്റി ടോട്ടന്‍ഹാമുമായി പരിശീലന മല്‍സരം നടത്തിയിരുന്നു. രോഗബാധിതനായ താരം ടോട്ടന്‍ഹാമിനെതിരേ കളിച്ചിരുന്നു. ഇതോടെ ടോട്ടന്‍ഹാം താരങ്ങളും ഞെട്ടലിലാണ്. ടോട്ടന്‍ഹാമിന്റെ മല്‍സരം 17നാണ്. യുനൈറ്റഡിനെതിരേ നടക്കുന്ന മല്‍സരത്തിന് മുന്നോടിയായി താരങ്ങള്‍ക്ക് ടെസ്റ്റ് നടത്തും. ശേഷം മാത്രമായിരിക്കും താരങ്ങളെ മല്‍സരത്തിന് ഇറക്കുക.


Tags:    

Similar News