ജയപരമ്പര തുടര്‍ന്ന് ലിവര്‍പൂള്‍; ലെസ്റ്ററിന് സമനില

ജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ 73 പോയിന്റുമായി ബഹുദൂരം മുന്നിലാണ്.

Update: 2020-02-01 18:03 GMT

ആന്‍ഫീല്‍ഡ്: സത്താംപ്ടണിനെ എതിരില്ലാത്ത നാലുഗോളിന് തോല്‍പ്പിച്ച് ലിവര്‍പൂള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ജയപരമ്പര തുടരുന്നു. ജയത്തോടെ ലിവര്‍പൂള്‍ ലീഗില്‍ 73 പോയിന്റുമായി ബഹുദൂരം മുന്നിലാണ്. മുഹമ്മദ് സലാഹ് മല്‍സരത്തില്‍ ഇരട്ടഗോള്‍ നേടി. ചേംബര്‍ലെയ്ന്‍, ഹെന്‍ഡേഴ്‌സണ്‍ എന്നിവരാണ് ലിവര്‍പൂളിന്റെ മറ്റ് സ്‌കോറര്‍മാര്‍. ലീഗിലെ മൂന്നാം സ്ഥാനക്കാരായ ലെസ്റ്ററിനെ ചെല്‍സി സമനിലയില്‍ തളച്ചു.

സ്‌കോര്‍ 2-2. മറ്റ് മല്‍സരങ്ങളില്‍ ബേണ്‍മൗത്ത് ആസ്റ്റണ്‍ വില്ലയെ 2-1ന് തോല്‍പ്പിച്ചു. ക്രിസ്റ്റല്‍ പാലസിനെ ഷെഫ് യുനൈറ്റഡ് എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഷെഫ് യുനൈറ്റഡ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. എവര്‍ട്ടണ്‍ വാറ്റ്‌ഫോഡിനെ 3-2ന് തോല്‍പ്പിച്ചപ്പോള്‍ ബ്രിങ്ടണ്‍-വെസ്റ്റ്ഹാം മല്‍സരം 3-3 സമനിലയില്‍ കലാശിച്ചു. നോര്‍വിച്ച്- ന്യൂകാസില്‍ മല്‍സരവും ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. 

Tags:    

Similar News