ലീഡുയര്‍ത്തി ലിവര്‍പൂള്‍; ബാഴ്‌സയ്ക്ക് സമനില
ഇന്ന് നടന്ന പോരാട്ടത്തില്‍ വാറ്റ്‌ഫോഡിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ 49 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നത്.
സ്റ്റാംഫോഡ്: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തെ ലീഡുയര്‍ത്തി ലിവര്‍പൂള്‍. ഇന്ന് നടന്ന പോരാട്ടത്തില്‍ വാറ്റ്‌ഫോഡിനെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചാണ് ലിവര്‍പൂള്‍ 49 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നത്. മുഹമ്മദ് സലാഹിന്റെ ഇരട്ടഗോളാണ് ലിവര്‍പൂളിന് മിന്നും ജയം നല്‍കിയത്. മറ്റൊരു മല്‍സരത്തില്‍ ലെസ്റ്ററിനെ നോര്‍വിച്ച് 1-1 സമനിലയില്‍ കുരുക്കി. ബേണ്‍മൗത്ത് ചെല്‍സിയെ എതിരില്ലാത്ത ഒരുഗോളിനും തോല്‍പ്പിച്ചു. സ്പാനിഷ് ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള റയല്‍ സോസിഡാഡാണ് ബാഴ്‌സലോണയെ 2-2 സമനിലയില്‍ പിടിച്ചത്.
സമനിലയോടെ രണ്ടാം സ്ഥാനത്തുള്ള റയലുമായുള്ള ബാഴ്‌സയുടെ പോയിന്റ് വ്യത്യാസം ഒന്നായി. മറ്റൊരുമല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് ഒസാസുനയെ എതിരില്ലാത്ത രണ്ടുഗോളിന് തോല്‍പ്പിച്ചു. ജര്‍മന്‍ ലീഗില്‍ കുട്ടീഞ്ഞോയുടെ ഹാട്രിക്ക് മികവില്‍ ബയേണ്‍ മ്യൂണിക്ക് വെര്‍ഡര്‍ ബ്രമനെ 6-1 ന് തോല്‍പ്പിച്ചു. മല്‍സരത്തില്‍ ലെവന്‍ഡോവിസ്‌കിയും ഇരട്ടഗോള്‍ നേടി. ജയത്തോടെ ചാംപ്യന്‍മാര്‍ നാലാം സ്ഥാനത്തേക്ക് കുതിച്ചു.