ഒമിക്രോണ്‍ ക്യാറന്റെയിന്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് എറണാകുളം ജില്ലാ ഭരണകൂടം
എറണാകുളം: എറണാകുളം ജില്ലയില്‍ രണ്ടു അന്താരാഷ്ട്ര യാത്രികര്‍ക്കും സമ്പര്‍ക്കത്തില്‍ പെട്ട മറ്റു രണ്ടുപേര്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്താരാഷ്ട്ര യാത്രികര്‍ സ്വയം നിരീക്ഷണത്തിലിരിക്കണമെന്ന് എറണാകുളം ജില്ലാ കലക്ടര്‍.
വിദേശത്തുനിന്നെത്തിയവര്‍ ക്വാറന്റെയ്ന്‍ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. ഹൈ റിസ്‌ക് രാജ്യമല്ലാത്ത കോങ്കോയില്‍ നിന്നും വന്ന വ്യക്തിക്ക് ഒമിക്രോണ്‍ സ്ഥിരീകരിക്കുകയുണ്ടായി. ഈ സാഹചര്യത്തില്‍ ഒമിക്രോണ്‍ റിപോര്‍ട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരും സ്വയം നിരീക്ഷണത്തിലിരിക്കണം. ക്വാറന്റെയ്ന്‍ വ്യവസ്ഥകളും പാലിക്കണം.
യാതൊരു കാരണവശാലും കുടുംബാംഗങ്ങളുമായോ, മറ്റുള്ളവരുമായോ , പൊതു ഇടങ്ങളിലോ ഇടപഴകരുത്. ക്വാറന്റെയ്ന്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നതോടൊപ്പം തന്നെ അടിസ്ഥാന .പ്രതിരോധ മാര്‍ഗങ്ങളായ മാസ്‌കും, കൈകളുടെ ശുചിത്വവും, സാമൂഹിക അകലവും കര്‍ശനമായി പാലിക്കണം.