മൃതദേഹം ഒന്നിന് 40,000 രൂപ; കഡാവറുകൾ വിറ്റ് എറണാകുളം ജന. ആശുപത്രി നേടിയത് ദശലക്ഷങ്ങൾ

Update: 2024-03-09 11:40 GMT

കൊച്ചി : അവകാശികളാരും തേടിയെത്താതെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുന്ന അനാഥ മൃതദേഹങ്ങള്‍ (കഡാവര്‍) മെഡിക്കല്‍ കോളജുകള്‍ക്ക്‌കൈമാറി എറണാകുളം ജനറല്‍ആശുപത്രി നാലു വര്‍ഷത്തിനിടെ നേടിയത് 30.50 ലക്ഷം രൂപ. 2020 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെആശുപത്രിയിലുണ്ടായിരുന്ന 77 അനാഥ മൃതദേഹങ്ങളാണ്ഇത്തരത്തില്‍ കൈമാറിയത്.

നിലവില്‍ 50.15 ലക്ഷം രൂപ ജനറല്‍ആശുപത്രിയുടെ കഡാവര്‍ അക്കൗണ്ടില്‍ നീക്കിയിരിപ്പുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള മെഡിക്കല്‍ കോളജുകള്‍ വരെ എറണാകുളം ജനറല്‍ആശുപത്രിയില്‍ നിന്ന് മൃതദേഹങ്ങള്‍ വാങ്ങുന്ന കൂട്ടത്തിലുണ്ടെന്ന്ആശുപത്രിയില്‍ നിന്നു ലഭിച്ച വിവരാവകാശരേഖ വ്യക്തമാക്കുന്നു. ആകെ കൈമാറിയ 77 മൃതദേഹങ്ങളില്‍ ഭൂരിഭാഗവും പുരുഷന്‍മാരുടേതാണ് 65 എണ്ണം. സ്ത്രീകളുടേത് 12 എണ്ണവുമുണ്ട്. മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കുള്ള പഠനാവശ്യാര്‍ഥമാണ് ഇത്തരത്തില്‍ മെഡിക്കല്‍ കോളജുകള്‍ക്കായി പണം വാങ്ങി കൈമാറുന്നത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്നുള്‍പ്പെടെ പണം വാങ്ങുന്നുണ്ട്. ഒരു കഡാവറിന് 40,000 രൂപയാണ് നല്‍കേണ്ടത്. ഇങ്ങനെ സമാഹരിക്കുന്ന തുകആശുപത്രി മോര്‍ച്ചറിയുടെ ദൈനംദിന ചിലവുകള്‍ക്കായാണ് ഉപയോഗിക്കുന്നത്. വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയുടെ അപേക്ഷക്കു മറുപടിയായാണ്ജനറല്‍ ആശുപത്രി മൃതദേഹ കൈമാറ്റത്തിന്റെ വിവരങ്ങള്‍ പങ്കുവെച്ചത്. ഒന്നു മുതല്‍ആറു വരെ കഡാവറുകള്‍ ഓരോ വര്‍ഷവും വാങ്ങിയ മെഡിക്കല്‍ കോളജുകളുണ്ട്. സേലം, ചെന്നൈ തുടങ്ങിയ ഇടങ്ങളിലെ മെഡിക്കല്‍ കോളജ് അധികൃതരും എറണാകുളത്ത്‌നിന്ന് പഠനാവശ്യാര്‍ഥം കഡാവറുകള്‍ വില കൊടുത്തുവാങ്ങുന്നുണ്ട്. കൊച്ചി നഗരത്തിലേതുള്‍പ്പെടെ വന്‍കിട സ്വകാര്യ മെഡിക്കല്‍ കോളജുകളും ഇക്കൂട്ടത്തിലുണ്ട്.

Tags:    

Similar News