എത്യോപ്യ: ടിഗ്രയില്‍ യുദ്ധം രൂക്ഷമാകുന്നു

ശത്രുവിനെ പരാജയപ്പെടുത്തുകയാണെന്നും ടിഗ്രയിലെ പൗരന്മാര്‍ ഒരിക്കലും മുട്ടുകുത്തുകയില്ലെന്നും ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് (ടിപിഎല്‍എഫ്) പറഞ്ഞു.

Update: 2020-11-18 15:36 GMT

ടിഗ്ര: എത്യോപ്യയിലെ ടിഗ്രേ വിമതമേഖലയില്‍ യുദ്ധംരൂക്ഷമാകുന്നു. പ്രാദേശിക തലസ്ഥാനമായ മെക്കല്ലെയില്‍ എത്യോപ്യന്‍ സര്‍ക്കാര്‍ സേന വ്യോമാക്രമണം നടത്തി നഗരത്തിലേക്ക് കരസേനയെ വിന്യസിച്ചു. നൂറുകണക്കിനു പേര്‍ യുദ്ധത്തില്‍ കൊല്ലപ്പെട്ടു. ടിഗ്രന്‍ സേന പരാജയത്തിലേക്കു നീങ്ങുകയാണെങ്കിലും ഫെഡറല്‍ സൈനികര്‍ക്ക് കീഴടങ്ങാന്‍ വിസമ്മതിക്കുകയാണെന്ന് റിപോര്‍ട്ടുണ്ട്.

ശത്രുവിനെ പരാജയപ്പെടുത്തുകയാണെന്നും ടിഗ്രയിലെ പൗരന്മാര്‍ ഒരിക്കലും മുട്ടുകുത്തുകയില്ലെന്നും ടിഗ്രേ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് (ടിപിഎല്‍എഫ്) പറഞ്ഞു. എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് രണ്ടാഴ്ച മുമ്പാണ് പ്രവിശ്യാ ഭരണകക്ഷിയായ ടിപിഎല്‍എഫിനെതിരെ സൈനിക നടപടികള്‍ക്ക് ഉത്തരവിട്ടത്. എത്യോപ്യയുടെ സൈന്യം എല്ലാ മുന്നണികളിലും വിജയിക്കുകയാണ് എന്നും ടിപിഎല്‍എഫ് സൈനികര്‍ നിരാശാജനകമായ അവസ്ഥയിലാണെന്നും സൈനിക മേധാവി ബെര്‍ഹാനു ജുല പ്രസ്താവനയില്‍ പറഞ്ഞു. എത്യോപ്യയെ ആഭ്യന്തര യുദ്ധത്തിലേക്ക് വലിച്ചിഴക്കാനുള്ള ടിപിഎല്‍എഫിന്റെ പദ്ധതി പരാജയപ്പെട്ടുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ, അഭ്യന്തര യുദ്ധത്തില്‍ അകപ്പെട്ട പതിനായിരക്കണക്കിന് സിവിലിയന്മാര്‍ ടിഗ്രേയില്‍ നിന്ന് അയല്‍രാജ്യമായ സുഡാനിലേക്ക് പലായനം ചെയ്തു. സുഡാനിലേക്ക് പലായനം ചെയ്ത 30,000 ടിഗ്രേയന്മാരില്‍ ചിലരെ അയല്‍രാജ്യമായ അംഹാരയില്‍ നിന്നുള്ള സായുധര്‍ ആക്രമിച്ചതായും റിപോര്‍ട്ടുണ്ട്. ടിഗ്രേയില്‍ മാനുഷിക ദുരന്തം വികസിക്കുകയാണെന്ന് യുഎന്‍ ചൊവ്വാഴ്ച മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News