അട്ടപ്പാടിയില്‍ എക്‌സൈസ് റെയ്ഡ്; 1054 ലിറ്റര്‍ വാഷ് കണ്ടെത്തി

Update: 2021-08-26 13:28 GMT

പാലക്കാട്: അട്ടപ്പാടിയിലെ പാടവയല്‍ കുളപ്പടി ചെന്താമലയില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 1054 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു. അഗളി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ രജനീഷും സംഘവുമാണ് പാറക്കെട്ടുകള്‍ക്കിടയില്‍ നടത്തിയ വ്യാപകമായ പരിശോധനയില്‍ വാഷ് കണ്ടെത്തിയത്. 200ലിറ്റര്‍ കൊള്ളുന്ന ബാരലുകളിലും കുടങ്ങളിലുമായാണ് വാഷ് സൂക്ഷിച്ചിരുന്നത്. പ്രിവന്റീവ് ഓഫീസര്‍ വി സുരേഷ് ,സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ പ്രേംകുമാര്‍ , എം പ്രസാദ്, കെ രതീഷ്, ആര്‍ ശ്രീകുമാര്‍, രങ്കന്‍ കെ രജീഷ് , എക്‌സൈസ് െ്രെഡവര്‍ ടി വിഷ്ണു എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു..




Tags:    

Similar News